തൊടുപുഴ: കുളമാവ് സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഹെഡ്മാസ്റ്റര് ഇല്ലാത്തതുമൂലം വിദ്യാര്‍ഥികള്‍ ദുരിതം അനുഭവിക്കുന്നു. 200ല്‍പരം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
അധ്യയനം പാതി പിന്നിട്ടിട്ടും ഇവിടെ ഹെഡ്മാസ്റ്ററെ നിയമിക്കാതെ അധികൃതര്‍ നിസംഗത പാലിക്കുകയാണ്. മുന്‍പുണ്ടായിരുന്ന ഹെഡ്മാസ്റ്റ്ര് സ്ഥലം മാറ്റം വാങ്ങി പോയിട്ട് ആറ് മാസത്തോളമായി. ഹെഡ്മാസ്റ്റര് ഉള്‍പ്പെടെ ഒമ്പത് അധ്യാപകരാണ് ഇവിടെ ആവശ്യമുള്ളത്. ഇപ്പോള്‍ എട്ടുപേര്‍ മാത്രമാണ് ഉള്ളത്. ഇതിന് പുറമെ അഞ്ച് അനധ്യാപ കരുമുണ്ട്്. ഇതില്‍ ഒരാള്‍ ഹെഡ് മാസ്റ്ററുടെ ചാര്‍ജ് വഹിക്കുന്നു. സ്കൂള്‍ ആവശ്യങ്ങള്‍ക്കും അധ്യാപകരുടെ ശമ്പളവും മറ്റ് ഓഫീസ് ആവശ്യങ്ങള്‍ക്കും എല്ലാം ചാര്‍ജ് വഹിക്കുന്ന ഹെഡ്മാസ്റ്റര് പോകേണ്ടി വരുന്നു.ഇടുക്കി പദ്ധതിയുടെ ഭാഗമായുളള കുളമാവ് അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ 1980 കാലഘട്ട ത്തിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും, നിര്‍മാണ തൊഴിലാളികളുടെയും നാട്ടുകാരുടെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ഈ സ്കൂള്‍ ആരംഭിച്ചത്. എസ്എസ്എല്‍സി കഴിഞ്ഞ കുട്ടികള്‍ ഉപരിപഠന ത്തിനായി 20 കിലോമീറ്ററിലേറെ സഞ്ചരിച്ച് കുടയത്തൂര്‍, വാഴത്തോപ്പ്, മൂലമറ്റം, അറക്കുളം എന്നിവിടങ്ങളിലെ ഹയര്‍ സെക്കന് ഡറി സ്കൂളുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ചക്കി മാലി, മുല്ലക്കാനം, കപ്പക്കാനം, കുളമാവ്, നാടുകാണി, കരിപ്പല ങ്ങാട്, കോഴിപ്പിളളി, ഉപ്പുകുന്ന്, വലിയമാവ്, മുത്തിയുരുണ്ടയാര്‍ തുടങ്ങിയ ആദിവാസി മേഖലക ളിലെ കുട്ടി കളാണ് ഇതുമൂലം വലയുന്നത്. ചക്കി മാലി, മുല്ലക്കാനം, കപ്പക്കാനം മേഖലക ളിലെ കുട്ടികള്‍ കുളമാവ് ജലാശയ ത്തിലൂടെ വളളങ്ങളിലാണ് സ്കൂളിലെത്തൂന്നത്. ഈ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരില്ലാതെ വരുമ്പോള്‍ രക്ഷിതാക്കളും ഏറെ ആശങ്കയിലാണ്. അധികൃതര്‍ നിസംഗത അവസാനിപ്പിച്ച് എത്രയും വേഗം ഇവിടെ ഹെഡ്മാസ്റ്ററെ നിയമിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: