പിലാത്തറ: തപസ്യ കലാസാഹിത്യവേദി പിലാത്തറ യൂണിറ്റ് രൂപീകരണ യോഗം ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര് സഞ്ജയന് ഉദ്ഘാടനം ചെയ്തു. പിലാത്തറയില്‍ ചേര്‍ന്ന യോഗത്തില്‍ മേഖലാ സെക്രട്ടറി ഇ എം ഹരി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത നാടന്‍ കലാ ഗവേഷകനും തപസ്യയുടെ സഹയാത്രികനുമായിരുന്ന കുട്ടമത്ത് എ ശ്രീധരന്, പരിസ്ഥിതി പ്രവര്ത്തകന് കല്ലേന്‍ പൊക്കുടന് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പാണപ്പുഴ പത്മനാഭ പണിക്കര്‍, രാമകൃഷ്ണന് വെങ്ങര എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ പി കെ ഗൗരി ( പ്രസിഡണ്ട് ) അഡ്വ. കൃഷ്ണകുമാര്‍, ഉണ്ണിക്കൃഷ്ണ വാര്യര്‍ ( വൈസ് പ്രസിഡണ്ട്) അഡ്വ. സന്ദീപ് കുമാര്‍ (സെക്രട്ടറി ) വേണുഗോപാലന്‍ കെ വി, ശ്രീരാഗ് ടി വി ( ജോയിന്റ് സെക്രട്ടറി ) അഡ്വ. അനില്‍കുമാര്‍ പി (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: