ഇരിട്ടി: ബാലഗോകുലം കുട്ടികളില്‍ നിന്നും വീടുകളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സനാതന ധര്‍മ്മത്തിന്റെ അടിത്തറയായ മ്മൂല്യ ബോധം തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമങ്ങളാണ് അതിന്റെ പ്രതിവാര ക്ലാസ്സുകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്നു സംസ്ഥാന ജനറല്‍സെക്രട്ടറി ആര്. പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു. മീത്തലെ പുന്നാട് ബാലഗോകുലം ഇരിട്ടി മേഖലാ പ്രവര്‍ത്തക ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സി.പി. സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കെ. ലക്ഷ്മണന്, കെ.പി. കുഞ്ഞിനാരായണന് മാസ്റ്റര്‍, സി.വി. സുബഹ്, സി.വി. ധനേഷ് എന്നിവര്‍ സംസാരിച്ചു. സമാപന സദസ്സില്‍ ബാലഗോകുലം സംസ്ഥാന സിക്രട്ടറി എന്‍. വി പ്രജിത്ത് മാസ്റ്റര്‍, മുഖ്യ ഭാഷണം നടത്തി. സി.പി. ദിജു സ്വാഗതവും, ഷിനോജ് മണ്ണോറ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: