ആരുമായും വാക്കുതര്‍ക്കമുണ്ടാക്കുകയും പിണങ്ങുന്നവരെ വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് കേസുകളാണ് ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നത്.
അടിമാലി : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ അടിമാലി സിഐ സജി മര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. അടിമാലി കുരിശുപാറ വലിയവീട്ടില്‍ സാന്ജോയാണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. മാര്‍ച്ച് മാസത്തില്‍ അയല്‍വാസിയായ പരമശിവം എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ ഒളിവില്‍
പോയത്. പ്രതിക്കെതിരെ മൂന്ന് വധശ്രമക്കേസും ഒരു ചീറ്റിംങ് കേസും മൂന്ന് അടിപിടിക്കേസും ഉണ്ടെന്ന് അടിമാലി പോലീസ് പറഞ്ഞു. അടിമാലി കോടതി പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ആളുകളുമായി അകാരണമായി വഴക്കിടുന്ന പ്രതി വാക്കത്തിക്ക് വെട്ടി മുങ്ങുകയാണ് പതിവ്. സാന്ജോയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: