തൊടുപുഴ : അനധികൃത വാഹന പാര്‍ക്കിംഗും ചരക്ക് കയറ്റിയിറക്കും മൂലം മാര്‍ക്കറ്റ് റോഡ് കുരുക്കിലാകുന്നു. ഇന്നലെ മണിക്കൂറുകളോളമാണ് ഇവിടെ ഭാഗികമായി ഗതാഗത തടസം അനുഭവപ്പെട്ടത്. മാര്‍ക്കറ്റ് റോഡില്‍ കിഴക്കേയറ്റത്തിന് അടുത്ത് ചരക്ക് വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് ഗതാഗത തടസത്തിന് കാരണമായത്. വലിപ്പമേറിയ വാഹനങ്ങള്‍ റോഡില്‍ തിരിക്കാന്‍ നോക്കുന്നതാണ് ഇരുവശങ്ങളിലും വാഹനങ്ങള്‍ കുരുങ്ങുന്നതിന് കാരണമാകുന്നു. വിവിധ തരത്തിലുള്ള ഗതാഗത പരിഷ്കാരങ്ങള്‍ ഈ റോഡില്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. റോഡിന്റെ വീതി കുറവും അശാസ്ത്രീയമായ പാര്‍ക്കിംഗുമാണ് കുരുക്കിന് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: