വണ്ടിപ്പെരിയാര്‍ : ഒന്നരക്കിലോ കഞ്ചാവുമായി മട്ടാഞ്ചേരി പെരുംവീട്ടില് ഷെഫീക്കിനെ (19) വണ്ടിപ്പെരിയാര്‍ റെയിഞ്ച് ഇന്‍സ്പെക്ടര്‍ സി.കെ സുനില്‍രാജും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കമ്പത്തുനിന്നും കഞ്ചാവുമായി മട്ടാഞ്ചേരിക്ക് പോകുന്ന വഴിയില്‍ വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നുമാണ് ഇയാളെ പിടികൂടുന്നത്. പരിശോധന ഭയന്ന് നേരിട്ടുള്ള ബസില്‍ യാത്ര ചെയ്യാതെ പല ബസുകളിലാണ് കഞ്ചാവുമായി പോകുന്നതെന്ന് ഇയാള്‍ പറഞ്ഞു. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന ബൈജു എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുപോകുന്നതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബൈജുവിനെതിരെ അന്വേഷിച്ചുവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ രാജീവ്, ഇന്റലിജന്റ് പ്രിവന്റീവ് ഓഫീസര്‍ ഷാഫി അരവിന്ദാക്ഷന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍, ഷൈന്‍, സുമേഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: