സ്‌റ്റോക്ക് ഹോം: മന്തിനും മലമ്പനിക്കും ഡോ. ക്യംപ്‌ബെല്ലും സതോഷി ഒമുറയും യൂയൂ തൂവും വികസിപ്പിച്ചെടുത്ത മരുന്നുകള്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ആശ്വാസമായത്. മലമ്പനിക്കുള്ള ആര്‍ട്ടെമൈസിന്‍ എന്ന മരുന്ന് വികസിപ്പച്ചെടുത്തത് 1971ലാണ്.
കൊതുകു വഴി പകരുന്ന രോഗമാണ് മന്ത്.ഒരു തരം വിരയാണ് മന്തു രോഗം ഉണ്ടാക്കുന്നത്. മന്തുവിരയുണ്ടാക്കുന്ന മറ്റൊരുരോഗമാണ് റിവര്‍ ബ്‌ളൈന്‍ഡ്‌നസ്.
മന്തുവിര ശരീരത്തില്‍ തൊലിക്കടിയില്‍ കയറിപ്പറ്റുന്നതോടെ ശരീരമാസകലം ചൊറിഞ്ഞുതടിക്കുക, അതില്‍ നിന്ന് വെളളം വരിക, ത്വക്കിന്റെ നിറം മാറുക, ചുവപ്പ് പാടുകള്‍ പ്രത്യക്ഷപ്പെടുക ക്രമേണ അന്ധത വരുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇത് ആഫ്രിക്കയിലും അമേരിക്കയിലെ ഉഷ്ണമേഖലകളിലും മാത്രമാണ് കണ്ടുവരുന്നത്.ഭാരതം, ഇന്തോനേഷ്യ, ബംഗഌദേശ്,മ്യാന്‍മര്‍, കോംഗോ,€ഏത്യോപ്യ,നൈജീരിയ, നേപ്പാള്‍,ഫിലിപ്പെന്‍സ്, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടുവരുന്ന രോഗമാണ് മന്ത്.
മലമ്പനിക്കുള്ള ആര്‍ട്ടെമൈസിന്‍ എന്ന മരുന്ന് കണ്ടെത്തിയത് യൂയൂ തൂ ആണ്. മലമ്പനി മരണങ്ങള്‍ വന്‍തോതില്‍ കുറയാന്‍ കാരണമായത് ഈ മരുന്നാണ്. അവര്‍മെക്ടിന്‍, ആര്‍ട്ടെമൈസിന്‍ എന്നിവയുടെ കണ്ടെത്തല്‍ മനുഷ്യരാശിക്ക് നല്‍കിയ വലിയ സംഭാവനകളാണ്. കോടിക്കണക്കിന് ആള്‍ക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ മരുന്നുകള്‍. നോബല്‍ സമ്മാന സമിതി ചൂണ്ടിക്കാട്ടി. ഇവ വഴി മനുഷ്യാരോഗ്യം മെച്ചപ്പെട്ടു,മനുഷ്യദുരിതം കുറഞ്ഞു. അവര്‍ പറഞ്ഞു.
ലോകജനസംഖ്യയുടെ മൂന്നിലൊന്നിനെ ബാധിച്ചിട്ടുള്ള രോഗങ്ങളാണിത്. കൊതുകു പരത്തുന്ന മലമ്പനി ബാധിച്ച് ലോകമെമ്പാടുമായി പ്രതിവര്‍ഷം നാലര ലക്ഷം പേരാണ് മരിക്കുന്നത്.ഇവരില്‍ കൂടുതലും കുട്ടികളാണ്. പരാദങ്ങള്‍ പരത്തുന്ന ഇത്തരം രോഗങ്ങള്‍ക്ക് മരുന്നുകണ്ടുപിടിക്കാന്‍ കാലങ്ങളായി ഗവേഷണം നടന്നുവരികയായിരുന്നു. ഇവരുടെ കണ്ടുപിടിത്തമാണ് ചികില്‍സയില്‍ വലിയ പുരോഗതി നല്‍കിയത്.സമിതി പത്രക്കുറിപ്പില്‍ തുടര്‍ന്നു.
അയര്‍ലന്‍ഡിലെ റാമല്‍ട്ടണില്‍ 1930ല്‍ ജനിച്ച ഡോ.കാംപ്‌ബെല്‍ മെര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അമേരിക്കയിലെ മാഡിസണിലുള്ള ഡ്രൂ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ്. 85 വയസുണ്ട്. ജപ്പാനിലെ യമാനാക്ഷിയില്‍ 1935ല്‍ ജനിച്ച ഒമുറ ടോക്കിേയായിലെ കിതാസതോ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ്.ഇപ്പോള്‍ 80 വയസുണ്ട്. 1930 ല്‍ ചൈനയില്‍ ജനിച്ച യൂയൂ തൂ 65 മുതല്‍ ചൈനീസ് പാരമ്പര്യ ചികില്‍സാ അക്കാദമിയിലെ ഡോക്ടറാണ്. ഇപ്പോള്‍ 85 വയസുണ്ട്.
മൈക്രോബയോളജിസ്റ്റായ ഒമുറ മണ്ണില്‍ ജീവിക്കുന്ന സ്‌ട്രെപ്ടോമൈസിസ് എന്ന ബാക്ടീരിയെ വേര്‍തിരിച്ചെടുത്ത് ലാബില്‍ വളര്‍ത്തി.അവയില്‍ നിന്ന് അവര്‍മെക്ടിന്‍ വികസിപ്പിച്ചത്.പരാദശാസ്ത്രത്തില്‍ വിദഗ്ധനായ ക്യാംപ്‌ബെല്‍ ആണ് ലാബില്‍ വളര്‍ത്തിയ സ്‌ട്രെപ്ടോമൈസിസില്‍ നിന്ന് മികച്ചവയെ വേര്‍തിരിച്ചത്.ഈ ജൈവഏജന്റിനെ ശുദ്ധീകരിച്ച് മരുന്നാക്കിയതും ക്യാംപ്‌ബെല്‍ തന്നെ.മനുഷ്യരിലെ മന്ത് അണുക്കളെ അവ ലാര്‍വ്വയായിരിക്കുമ്പോള്‍ തന്നെ നശിപ്പിക്കുന്ന മരുന്നാണിത്.1978ലാണ് ഈ മരുന്ന് കണ്ടെത്തിയത്.
മലമ്പനി ലാര്‍വകള്‍ക്കെതിരെ ഉപയോഗിച്ചിരുന്ന ക്‌ളോറോ ക്യൂന്‍ ഫലപ്രദമല്ലാതായതോടെ പുതിയ മരുന്നു കണ്ടെത്താന്‍ യൂയൂതൂ പരമ്പരാഗതഔഷധങ്ങളെയാണ് ആശ്രയിച്ചത്. പുരാതന ചൈനീസ് സാഹിത്യത്തില്‍ പറയുന്ന ഔഷധ സസ്യങ്ങള്‍ കണ്ടെത്തി ഇരുനൂറിലേറെ ചെടികളില്‍ നിന്ന് 380 ലേറെ അംശങ്ങള്‍ വേര്‍തിരിച്ചെടുത്തു. വിര മര ( ആര്‍ട്ടമി ആനുവ) മായിരുന്നു അതിലൊന്ന്. ചൈനയില്‍ നൂറ്റാണ്ടുകളായി പനി ചികില്‍സയ്‌ക്ക് ഉപയോഗിച്ചിരുന്നത് വിര മരത്തിന്റെ നീരായിരുന്നു. അതില്‍ നിന്ന് വിഷം നീക്കി മരുന്നുകണ്ടെത്തി. മലമ്പനിയുടെ അണുക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇത് ഉത്തമമാണെന്നും കണ്ടെത്തി. ഇന്ന് ലോകമെങ്ങും മലമ്പനി ചികില്‍സിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മരുന്നാണ് ആര്‍ട്ടെമൈസിന്‍. ആഫ്രിക്കയില്‍ മാത്രം ഈ മരുന്നിന്റെ ഉപയോഗം വഴി പ്രതിവര്‍ഷം ഒരുലക്ഷം ജീവനുകളാണ് രക്ഷപ്പെടുന്നത്.















