ചെറുതോണി: നിരവധി മോഷണ കേസുകളിലെ പ്രതിയെ ഇടുക്കി പോലീസ് മുണ്ടക്കയത്തു നിന്നും പിടികൂടി. ചിറക്കടവ് കുന്നുംഭാഗം സ്വദേശി കുളംങ്ങര മുറി ദേവസ്യയുടെ മകന് എടത്താന്‍ എന്നു വിളിക്കുന്ന ബിജു (38) ആണ് എസ് ഐ ഷൈന്‍ എസിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്. ചെറുതോണി ഗാന്ധിനഗര്‍ കുരേലിയില് ജോസഫിന്റെ ഭാര്യ സിസിലിയുടെ 14 ഗ്രാം തൂക്കമുള്ള മാല മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. മോഷഷണ മുതല്‍ എറണാകുളം നടക്കാവുള്ള ജൂവലറിയില്‍ ഇയാള്‍ വിറ്റിരുന്നു. എറണാകുളത്തെത്തി പോലീസ് മോഷണ മുതല്‍ തിരിച്ചെടുത്തു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 29 ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മേലുകാവ്, മുണ്ടക്കയം, തിടനാട്, നടക്കാവ് സ്റ്റേഷനുകളിലായി 5 മോഷണകേസുകളിലും പ്രതിയായ ഇയാള്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏതാനും നാളുകളായി മുണ്ടക്കയത്ത് താമസിച്ചു വരികയായിരുന്ന ഇയാള്‍ കാലങ്ങളായി സിസിലിയുടെ മകനുമായി ചങ്ങാത്തത്തില്‍ ആയിരുന്നു. ആ ചങ്ങാത്തം വഴിയാണ് മോഷണ മുതല്‍ ഉണ്ടെന്ന് പതി മനസ്സിലാക്കിയത്. ഇത് തന്നെയാണ് ഇയാള്‍ പോലീസ് നിരീക്ഷണത്തിലാകാന്‍ കാരണമായത്. കഴിഞ്ഞ മെയ് മാസത്തിലാണ് മോഷണം നടന്നത്. അഡീഷണല്‍ എസ് ഐ ജോണ്‍ സെബാസ്റ്റ്യന്‍, സി എസ് പി ഒ ജോണ്സണ്, സി പി ഒ മാരായ സുരേഷ്, ബിജു, ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: