വണ്ടിപ്പെരിയാര്‍: തമിഴ്നാട്ടില്‍ നിന്നും ബൈക്കില്‍ കടത്തികൊണ്ടുവന്ന അര കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികുടി. കുമളി ചെക്ക് പോസ്റ്റിലെയും, വണ്ടിപെരിയാര്‍ എക്സൈസ് ജീവനക്കാരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രണ്ട് ബൈക്കുകള്‍ പിടിച്ചെടുത്തു. ആലപ്പുഴ ബീച്ച് സ്വദേശി വിമലിനെ (19) അറസ്റ്റു ചെയ്തു. ആലപ്പുഴ വെള്ളകിണര്‍ സ്വദേശി സച്ചിന് (18) ഓടി രക്ഷപെട്ടു. രക്ഷപെട്ട പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി ആര് സെല്‍വരാജ്, സി കെ സുനില്‍രാജ്, പ്രിവന്റിവ് ഓഫീസര്‍മാരായ ഡോമിനിക്, രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സനല്‍നാഥ് ശര്‍മ്മ, സതീഷ് കൂമാര്‍, ജോബി തോമസ്, അനില്‍കൂമാര്‍, ,ഷൈന്‍ എന്നിവര്‍ പരിശോദനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: