ധാക്ക: തന്റെ രാജ്യത്ത് വിദേശികള്‍ കൊല്ലപ്പെടുന്നതിനു പിന്നില്‍ ബിഎന്‍പിയും (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) ജമാ അത്തെയും ചേര്‍ന്ന കൂട്ടുകെട്ടാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു. ഒരാഴ്ചയ്‌ക്കിടെ രണ്ടു വിദേശികള്‍ വധിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഹസീനയുടെ പ്രതികരണം. കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു.
ബംഗ്ലാദേശ് ഇതുവരെയുണ്ടാക്കിയ നേട്ടങ്ങളില്‍ കരിനിഴല്‍ വീഴ്‌ത്തുകയാണ് ഈ ചെയ്തികളുടെ ലക്ഷ്യം. മുന്‍കൂട്ടി പദ്ധതിയിട്ടതും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ളതുമാണ് ഈ കൊലകള്‍, ഹസീന പറഞ്ഞു. സര്‍ക്കാരിനെ അവഹേളിക്കുകയാണ് ബിഎന്‍പി- ജമാ അത്തെ സഖ്യത്തിന്റെ ഉദ്ദേശം. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.















