Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തലയില്‍ തക്കാളിപ്പനി പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 08:48 pm IST
in Alappuzha

ചേര്‍ത്തല: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തക്കാളിപ്പനി പടരുന്നു, നിരവധി പേര്‍ ചികിത്സ തേടി. അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലാണ് രോഗം അതിവേഗം പടര്‍ന്നു പിടിക്കുന്നത്. കണ്ടാല്‍ ചിക്കന്‍പോക്‌സിനോട് സാമ്യം തോന്നുമെങ്കിലും തക്കാളിപ്പനി അത്രയും മാരകമല്ലെന്നാണ് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ദര്‍ പറയുന്നത്. പേരു പോലെ തന്നെ തക്കാളി പോലെയുള്ള കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ചിലര്‍ക്ക് കടുത്ത ചൂടും പനിയും ഉണ്ടാകും.

കുരുക്കള്‍ വന്ന് കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൊട്ടുകയും ചെയ്യും. കട്ടിയുള്ള ദ്രാവകമാണ് കുരുക്കളില്‍ നിന്ന് വരുന്നത്. ചിക്കന്‍പോക്‌സില്‍ നിന്ന് വ്യത്യസ്തമായി കാല്‍പാദം, കൈവെള്ള, സന്ധികള്‍ തോറുമാണ് കുരുക്കള്‍ പ്രത്യക്ഷപ്പെടുക. വായിലും കുരുക്കള്‍ വരുന്നതിനാല്‍ കുട്ടികള്‍ക്ക് ആഹാരം കഴിക്കുവാനും പ്രയാസം ഉണ്ടാകും.

കോക്‌സാക്കി വൈറസ് പകര്‍ത്തുന്ന തക്കാളിപ്പനിക്ക് വൈദ്യശാസ്ത്രത്തില്‍ പ്രത്യേക മരുന്നുകളൊന്നുമില്ലെന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലെ ശിശുരോഗവിദഗ്ദന്‍ ഡോ. വാദ്ധ്യാര്‍ പറഞ്ഞു. ചൂടിനും പനിക്കും പാരസെറ്റാമോളാണ് നല്‍കുന്നത്. ദേഹത്തുണ്ടാകുന്ന ചൊറിച്ചിലിനും ചില മരുന്നുകള്‍ നല്‍കും. ആവശ്യത്തിന് വിശ്രമമാണ് രോഗിക്കാവശ്യം.

ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകുന്നതിനാല്‍ ഇടവിട്ടുള്ള സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കണം. മറ്റുള്ളവരില്‍ നിന്ന് അകറ്റി നിര്‍ത്തുകയും വേണം. വായുവിലൂടെ പകരുന്നതിനാല്‍ രോഗം അതിവേഗം മറ്റുള്ളവരിലേക്ക് പടരുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മുതിര്‍ന്നവര്‍ക്ക് അപൂര്‍വമായി മാത്രമേ തക്കാളി പനി വരികയുള്ളു.

പ്രതിരോധശേഷി കുറഞ്ഞ മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുളള സാദ്ധ്യത തള്ളിക്കളയാനാകില്ല. ഇത്തരത്തില്‍ കുഞ്ഞില്‍ നിന്ന് രോഗം പിടിപെട്ട അമ്മ ചികിത്സ തേടിയെത്തിയതായും അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലെ ചൂടിന്റെ വ്യതിയാനങ്ങളാണ് തക്കാളിപ്പനി പടര്‍ത്തുന്നത്. അത്രമാരകമല്ലെങ്കിലും അമിതമായ ഹൃദയമിടിപ്പ്, ശ്വാസതടസമുള്‍പ്പെടെയുള്ള ദേഹാസ്വാസ്ഥ്യങ്ങള്‍ കുട്ടികള്‍ പ്രകടിപ്പിച്ചാല്‍ എത്രയും വേഗം വിദഗ്ദ ചികിത്സ തേടണമെന്നും ഡോക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.