ന്യൂദല്‍ഹി: ഹജ്ജ് കര്‍മ്മത്തിനിടെ മിനയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 58 ആയി. എന്നാല്‍ ഇപ്പോഴും 78 പേരെ കണ്ടെത്താനായിട്ടില്ല.
നമ്മുടെ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയിലെ മിനയില്‍ തിക്കിലും തിരക്കിലും 769 ഹജ്ജ് തീര്‍ഥാടകരാണ് മരിച്ചത്. 934 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.















