കണ്ണൂര്‍: വികസനത്തിനായി ഒത്തൊരുമിച്ച് നിന്നതിനാലാണ് വിവിധ പദ്ധതികള്‍ സാക്ഷാത്കരിക്കാനായതെന്ന് മന്ത്രി കെ.സി.ജോസഫ് പ്രസ്താവിച്ചു. കണ്ണൂര്‍ നഗരസഭയിലെ കൊടപ്പറമ്പ് ശുദ്ധജലവിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടിവെളള പദ്ധതികള്‍ സംസ്ഥാനത്ത് ജലദൗര്‍ല്ലഭ്യം കുറക്കുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്. കോര്പ്പറേഷനാകുന്ന കണ്ണൂര്‍ നഗരസഭ ജനക്ഷേമ പദ്ധതികളില്‍ ഏറെ മുന്നേറ്റം കുറിച്ചുവെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് അഡ്വ.ടി.ഒ.മോഹനന്, പ്രതിപക്ഷ നേതാവ് യു പുഷ്പരാജ്, കൗണ്‍സിലര്‍മാരായ സി.സമീര്‍, മുസ്ളീഹ് മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാചെയര്പേഴ്സണ് രോഷ്നി ഖാലിദ് സ്വാഗതം പറഞ്ഞു.
നേരത്തെ 16 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ജലസംഭരണി മന്ത്രി ഉദ്ഘാടനം ചെയ്തു. ടാപ്പുതുറന്ന് ജലം നിറച്ച കുടം ചെയര്‍പേഴ്സണ്‍ കൈമാറി. എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ രോഷ്നി ഖാലിദ്, വൈസ് ചെയര്മാന് അഡ്വ.ടി.ഒ.മോഹനന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: