കണ്ണൂര്‍: കേരളീയ നവോത്ഥാന പാരമ്പര്യത്തെ വീണ്ടെടുക്കാന്‍ കേരളീയ സമൂഹം അടിയന്തിരമായും സജ്ജമാകണമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി അവതരിപ്പിച്ച പ്രമേയത്തില്‍ ആഹ്വാനം ചെയ്തു. ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട കേരള നവോത്ഥാന പ്രക്രിയ അട്ടിമറിച്ച പ്രതിലോമ ശക്തികള്‍ നവോത്ഥാന നായകരുടെ ദര്‍ശനങ്ങളെയും സ്മരണകളെയും വികലമാക്കുകയാണ്.
നവോത്ഥാന സംരഭങ്ങളുടെ ഫലമായി പാകപ്പെട്ട മണ്ണില്തങ്ങളുടെ സങ്കുചിത താല്പര്യങ്ങള് വിളയിച്ചെടുത്ത ഇടതുപക്ഷ രാഷ്ട്രീയം മൂല്യാധിഷ്ഠിതമായ സമഗ്ര കേരള വികസന സങ്കല്പത്തെ അട്ടിമറിക്കുകയാണ്. നവോത്ഥാനത്തിന്റെ ദേശീയവും ആധ്യാത്മികവുമായ ഉള്ളടക്കത്തെ വികൃതമാക്കുന്ന ചിന്തകളെ തുറന്നെതിര്‍ക്കാന്‍ കേരളത്തിന്റെ വൈചാരിക മനസ്സ് തയ്യാറാവണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
2ന് കണ്ണൂര്‍ സര്‍വ്വമംഗള ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗം സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്.സഞ്ജയന്, ഡോ.കെ.ജയപ്രസാദ്, ഡോ.സി.ഐ.ഐസക്, ഡോ.മധുസീദനന്‍ പിള്ള, കാ.ഭാ.സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന കാര്യദര്‍ശി കെ.സി.സുധീര്‍ ബാബു സ്വാഗതം വും സംസ്ഥാന സെക്രട്ടറി നീലേശ്വരം ഭാസ്കരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: