വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച മോണ്‍സിഞ്ഞോര്‍ ക്രിസ്‌റ്റോഫ്കരസ്മയെ കത്തോലിക്കാ സഭയിലെ പദവികളില്‍ നിന്ന് പുറത്താക്കി. പോളണ്ട് സ്വദേശിയാണ് കരസ്മ.
താന്‍ സ്വവര്‍ഗാനുരാഗിയാണെന്നും ഇത്തരക്കാരെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാട് മാറ്റണമെന്നും തനിക്ക് വര്‍ഷങ്ങളായി ഒരു പങ്കാളിയുണ്ടെന്നും ഇയാള്‍ ഇറ്റലിയിലെ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് 43കാരനായ പുരോഹിതനെ പുറത്താക്കിയത്. സ്വവര്‍ഗാനുരാഗികളായ കത്തോലിക്കരെക്കുറിച്ച് സഭ വ്യത്യസ്ഥമായ നിലപാട് എടുക്കണം. പോളിഷ് പാതിരി ആവശ്യപ്പെടുന്നു.















