തൊടുപുഴ: കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും സാംസ്കാര സാഹിതി താലൂക്ക് സെക്രട്ടറിയും എന്‍എസ്എസ് തൊടുപുഴ താലൂക്ക് യൂണിയന് മുന്‍ വൈസ് പ്രസിഡന്റുമായ രവി തട്ടക്കുഴ ബിജെപിയില്‍ ചേര്‍ന്നു.പതിറ്റാണ്ടുകളായി കഥാപ്രസംഗരംഗത്ത് കഴിവ് തെളിയിച്ചയാളാണ് തട്ടക്കുഴ രവി. തട്ടക്കുഴയിലുള്ള രവിയുടെ വീട്ടില്‍ വച്ച് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെഎസ് അജി അംഗത്വം നല്കി. കഴിഞ്ഞ ദിവസം മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗീതകുമാരി ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: