കട്ടപ്പന: സുവിശേഷ പ്രചാരണത്തോടൊപ്പം വ്യാജ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നതിനിടെ പാസ്റ്റര്‍ പിടിയില്‍. കോട്ടയം കോരുത്തോട് കല്ലറയ്ക്കല്‍ ആന്റണി(50)യാണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നതിനിടെ സംശയം തോന്നിയ കച്ചവടക്കാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. മന്നാ ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ പത്തനംതിട്ട കേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ പേരില്‍ ടൗണില്‍ വാടകയ്ക്ക് മുറിയെടുത്ത് താമസിച്ച് രണ്ടു ദിവസമായി പണപ്പിരിവ് നടത്തി വരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം 2015 രൂപ പിരിച്ചെടുത്തിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം, പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായ ലഭ്യമാക്കുന്നെന്ന് വ്യക്തമാക്കിയുള്ള നിരവധി നോട്ടീസും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സി.ഐ: ബി. ഹരികുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ: അബ്ദുള്‍ ഷുക്കൂര്‍, എഎസ്ഐ: എംകെ. സദാനന്ദന്, എസ്സിപിഒ: കമലാസനന്, സിപിഒ: എബിന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: