എട്ട് മാസത്തിനിടെ 67 കേസുകളാണ്
റിപ്പോര്‍ട്ടായിരിക്കുന്നത്
ഇടുക്കി: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ എട്ടുമാസത്തിനിടെ 67 കേസുകള്‍ ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 ജനുവരി മുതല്‍ ആഗസ്്റ്റ് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 65 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
രണ്ട് കേസുകള്‍ ഈ വര്‍ഷം ഇതുവരെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015 ജനുവരി-5, ഫെബ്രുവരി-15, മാര്‍ച്ച്-12, ഏപ്രില്‍-7, മേയ്-4, ജൂണ്‍-7, ജൂലൈ-8, ആഗസ്റ്റ്-9 എന്നിങ്ങനെയാണ് കേസുകളുടെ വിവരം. ബോധവല്‍ക്കരണം ശക്തമായി നടന്നിട്ടും കുരുന്നുകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ തോത് വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്. ചൈല്‍ഡ് ലൈനിന്റെ ഇടപെടലാണ് പീഡനത്തിനിരയായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്താകാനും കുറ്റവാളികള്‍ പിടിക്കപ്പെടാനും കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: