ഇടുക്കി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെ സംവരണ പട്ടിക പുറത്തിറക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായിട്ടാണ് സംവരണം ചെയ്തിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ അടിമാലി പട്ടികജാതിക്കും ദേവികുളം പട്ടികവര്‍ഗ്ഗത്തിനും അഴുത, കട്ടപ്പന, ഇളംദേശം ബ്ളോക്കുകള്‍ സ്ത്രീകള്‍ക്കുമായിട്ടാണ് സംവരണം ചെയ്തിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംവരണ പട്ടികയില്‍ കാന്തല്ലൂര്‍, പീരുമേട് ഗ്രാമപഞ്ചായത്തുകള്‍ പട്ടികജാതി വനിതകള്‍ക്കും, നെടുങ്കണ്ടം, വെള്ളത്തൂവല്‍ , കൊക്കയാര്‍ എന്നീ പഞ്ചായത്തുകള്‍ പട്ടികജാതി വിഭാഗത്തിനും അടിമാലി പട്ടികവര്‍ഗ്ഗ വനിത വിഭാഗത്തിനും ഇടമലക്കുടി പട്ടികവര്ഗ്ഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. വണ്ടിപ്പെരിയാര്‍, കുമളി, വണ്ടന്മേട്, ഇടുക്കി-കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ചക്കുപള്ളം, വണ്ണപ്പുറം, വെള്ളിയാമറ്റം, പാമ്പാടുംപാറ, വാഴത്തോപ്പ്, ഇരട്ടയാര്‍, പള്ളിവാസല്‍, ശാന്തന്‍പാറ, രാജാക്കാട്, മണക്കാട്, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, കോടിക്കുളം, കരിങ്കുന്നം, കുടയത്തൂര്‍, മരിയാപുരം , പുറപ്പുഴ, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റു സ്ഥാനം വനിതകള്‍ക്കായിട്ടാണ് സംവരണം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ട്രേറ്റില്‍ നടന്നു. ദേവികുളം, നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്മേട്, വണ്ടിപ്പെരിയാര്‍, വാഗമണ്‍, പൈനാവ് എന്നിവ വനിതാ സംവരണ വാര്‍ഡുകളാണ്. മൂലമറ്റം പട്ടികജാതി വനിതാ സംവരണ വാര്‍ഡാണ്. കരിമണ്ണൂര്‍ പട്ടികജാതി വിഭാഗത്തിനും മുള്ളരിങ്ങാട് പട്ടികവര്‍ഗ്ഗ വിഭാഗത്തിനും ആയിട്ടാണ് സംവരണം ചെയ്തിരിക്കുന്നത്. അടിമാലി, മൂന്നാര്‍, രാജാക്കാട്,മുരിക്കാശ്ശേരി, ഉപ്പുതറ, കരിങ്കുന്നം എന്നിവയാണ് ജനറല്‍ വാര്‍ഡുകള്‍. സംവരണ വാര്‍ഡുകളുടെയും പ്രസിഡന്റ് സ്ഥാനത്തിന്റെയും നറുക്കെടുപ്പുകള്‍ പൂര്‍ത്തിയായി. ഇനി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് പ്രമുഖ്യ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനമോഹികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: