വാഷിംഗ്ടണ്‍: ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് സാധ്യതയുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. അഭയാര്‍ഥി പ്രശ്‌നത്തിന് മാനുഷിക പരിഗണന നല്‍കുകയും അഭയാര്‍ഥികളെ ജര്‍മ്മനിയിലേക്ക് സ്വീകരിക്കുകയും ചെയ്തതാണ് ഇതിനു കാരണം. മല്‍സരത്തില്‍ മെര്‍ക്കല്‍ മുന്‍പിലെന്നാണ് സൂചന.
അഭയാര്‍ഥി പ്രശ്‌നം, ഉക്രൈനിലെ യുദ്ധം തുടങ്ങിയവ മെര്‍ക്കല്‍ വളരെ നന്നായി കൈകാര്യം ചെയ്തുവെന്നാണ് വിലയിരുത്തല്‍. അടുത്ത വെള്ളിയാഴ്ചയാണ് സമാധാന നോബല്‍ പ്രഖ്യാപിക്കുക.
അന്താരാഷ്‌ട്ര തലത്തില്‍ സ്ഥിതി ഇങ്ങനെയാണെങ്കിലും രാജ്യത്ത് അവരുടെ ജനപ്രീതി ഇടിഞ്ഞുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെര്‍ക്കലിന്റെ അഭയാര്‍ഥി നയമാണ് ജനരോഷം വരുത്തിവച്ചിരിക്കുന്നത്.















