രണ്ടാം വരവില്‍ 36 കാരിയായ നിരുപമയെന്ന കഥാപാത്രത്തെ ഉജ്വലമാക്കിയ മഞ്ജു വാര്യര്‍ ഇരുപതുകാരിയായി അഭിനയിക്കുന്ന ചിത്രമാണ് ജോ ആന്‍ഡ് ദ ബോയ്. കൗമാരക്കാരിയായി തിളങ്ങുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് മഞ്ജു. മാസ്റ്റര്‍ സനൂപാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പേളി മാനി, ലാലു അലക്സ്, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നു. ഫിലിപ് ആന്‍ഡ് ദ മങ്കിപെന്‍ എന്ന ചിത്രത്തിന്റെ സംവിധായകന് റോജിന്‍ തോമസാണ് ഈ ചിത്രം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: