വാഷിംഗ്ടണ്‍: അമേരിക്കയിലെ ഒറിഗണില്‍ കോളേജിലുണ്ടായ വെടിവെയ്‌പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥിയായ 26 വയസ്സുകാരനാണ് വെടിവെയ്‌പ്പ് നടത്തിയത്. തോക്കുമായെത്തിയ യുവാവ് വിദ്യാര്‍ഥികളോട് മതമേതെന്ന് പറയാന്‍ ആവശ്യപ്പെട്ട ശേഷമാണ് ആക്രമണം നടത്തിയത്.
തുടര്‍ന്ന് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ഒറിഗണിലെ അംപ്കാ കമ്മ്യൂണിറ്റി കോളജില്‍ അമേരിക്കന്‍ സമയം രാവിലെ പത്തരക്കായിരുന്നു സംഭവം.
യുവാവിന്റെ ആക്രമണത്തില്‍ 20 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നാല് തോക്കുകളുമായാണ് ഇയാള്‍ കോളേജില്‍ എത്തിയത്. ഈ വര്‍ഷം അമേരിക്കയിലെ കോളേജുകളിലുണ്ടാകുന്ന 41 ാംമത്തെ വെടിവെപ്പാണിത്.
തുടര്‍ച്ചയായുള്ള വെടിവെപ്പ് തടയാന്‍ നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.















