Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കള്‍ മാറിയ സംഭവം അന്വേഷണത്തില്‍ അനാസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 10:16 pm IST
in Ernakulam

കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വച്ച് നവജാത ശിശുക്കളെ രക്ഷിതാക്കള്‍ക്ക് മാറി നല്‍കിയ സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറാക്കിയെന്ന് പറയുന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. മനപ്പൂര്‍വ്വം അന്വേഷണം വൈകിപ്പിക്കാനും കുറ്റക്കാരെ രക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

ഗുരുതരമായ കുറ്റമാണ് ഏഴ് ജീവനക്കാര്‍ ചെയ്തത് എന്ന് കണ്ട് ഇവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആദ്യം പറഞ്ഞിരുന്ന അധികാരികള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഒന്നും നടക്കാത്തതുപോലെ ജീവനക്കാര്‍ ഇപ്പോഴും ഇവിടെ തുടരുകയാണ്. റിപ്പോര്‍ട്ടില്‍ നടപടിയില്ലാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് മുന്നില്‍ കൈമലര്‍ത്തുകയാണ് മെഡിക്കല്‍ സൂപ്രണ്ട്. നടപടികള്‍ ഉണ്ടാകേണ്ടത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നാണ് എന്നാണ് മെഡിക്കല്‍ സൂപ്രണ്ടിന്റെ വാദം. എന്നാല്‍ മെഡിക്കല്‍ സൂപ്രണ്ടാണ് നടപടി എടുക്കേണ്ടതെന്നും റിപ്പോര്‍ട്ട് താന്‍ കൈമാറിക്കഴിഞ്ഞെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഗൗരവതരമായ കുറ്റമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് കണ്ട് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും പ്രിന്‍സിപ്പല്‍ ഡോ.അശ്വിനികുമാര്‍ കാരണം കാണിക്കാന്‍ നോട്ടിസ് നല്‍കി. ഇതിനുപിന്നാലെ അന്വേഷണവും നടന്നു. ഇന്റഗ്രേഷന്‍ ആയി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ ഓഫീസ് തിരക്കിലായതോടെ കുറ്റക്കാരായ ജീവനക്കാര്‍ മനപ്പൂര്‍വ്വം ഈ ഇടവേള മുതലെടുത്ത് കാരണം കാണിക്കലില്‍ നിന്ന് ഒഴിവായി. അതേ സമയം പ്രിന്‍സിപ്പലിന്റെ കസേര തെറിപ്പിക്കാന്‍ വേണ്ടി ആശുപത്രിയിലെ ഭരണത്തില്‍ അനൗദ്യോഗികമായി കൈവെക്കുന്ന ഒരു ഡോക്ടറുടെ ഭീഷണിയാണ് അന്വേഷണം വൈകിപ്പിക്കുന്നത് എന്ന് ആരോപണമുണ്ട്. പ്രിന്‍സിപ്പല്‍ ഒഴികെ മറ്റെല്ലാവര്‍ക്ക് നേരെയും ഈ ഡോക്ടറുടെ നേതൃത്വത്തില്‍ ഭീഷണിയുണ്ടെന്നാണ് അണിയറ സംസാരം. മനപ്പൂര്‍വ്വം ഈ വിഷയത്തില്‍ അന്വേഷണം വൈകിപ്പിച്ച് പ്രിന്‍സിപ്പലിനെതിരെ എതിര്‍ശബ്ദങ്ങള്‍ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം എന്നാണ് സംശയം. കേപ്പിന് കീഴില്‍ രാഷ്‌ട്രീയം കളിച്ച് ആതുരസേവനം നടത്തുന്ന ജീവനക്കാരുടെ ലാഘവബുദ്ധിയാണ് നവജാത ശിശുക്കളെ മാറിപ്പോകുന്നതില്‍ കലാശിച്ചത്. ഗൗരവമുള്ള ഈ തെറ്റ് ഒതുക്കി തീര്‍ക്കാന്‍ ആണ് ഒരുവിഭാഗം ശ്രമിച്ചത്. എന്നാല്‍ പ്രിന്‍സിപ്പല്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതാണ് ഇവരെ ചൊടിപ്പിച്ചത്.

വിശ്വസ്തരെ രക്ഷിക്കാന്‍ പ്രദേശവാസിയായ മന്ത്രി തലത്തില്‍ വരെ പിടിമുറുക്കിയ ഒരു ഡോക്ടര്‍ ആണ് ഇപ്പോഴത്തെ അന്വേഷണത്തിനും ഇടയില്‍ നില്‍ക്കുന്നത്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. സൂപ്രണ്ട് അടക്കമുള്ള ഉന്നതജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ ശക്തിയുള്ള ലോബിയായി ഇത് വളര്‍ന്നു കഴിഞ്ഞു. പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും ഈ ലോബിക്ക് ഓശാന പാടുകയാണ്.

സ്വകാര്യ ആശുപത്രികളുമായി ബന്ധമുള്ള ഇവര്‍ മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്ന് ജീവനക്കാര്‍ക്കുള്ളിലും സംസാരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.