പുളിയന്മല: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരന് ആറാംമൈല്‍ സ്വദേശി ജിതിന് ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തുമണിയോടെ വണ്ടന്മേട് എംഇഎസ് സ്കൂള്‍ ഗേറ്റിനുസമീപത്തെ വളവിലാണ് അപകടം നടന്നത്. സ്കൂളില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിയതിനുശേഷം തിരികെ പോകുകയായിരുന്ന ജീപ്പും എതിര്‍വശത്തു നിന്നും വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്ക് ഗുരുതരമല്ല.പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: