ശാന്തമ്പാറ: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കവെ തമിഴ്നാട് സ്വദേശി പിടിയില്‍. തേനി കമ്പം ദുര്‍ഗ്ഗാ അമ്മന്‍കോവില്‍ റോഡ് സ്വദേശി ഈശ്വരന് (33) ആണ് ശാന്തമ്പാറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 22-നാണ് ശാന്തമ്പാറ ബിഎല്‍റാം സ്വദേശി അശോക് രാജിന്റെ ബൈക്ക് മോഷണം പോയത്. വാഹന പരിശോധനക്കിടെയാണ് എസ്ഐ ഷാജന് കെഎസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. അടിമാലിയിലും ഇയാള്‍ക്കെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ട്. രണ്ട് മാസം മുന്‍പ് കട്ടപ്പനയിലെ ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് ഈ രണ്ട് മോഷണങ്ങളും. കൂടുതല്‍ കേസില്‍ പ്രതി ഉള്‍പ്പട്ടതായി വിവരമുണ്ട്. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: