കട്ടപ്പന: നെടുങ്കണ്ടം കല്ലാറിന് സമീപം പുഴയിലേക്ക് ജീപ്പ് മറിഞ്ഞ് ഒരാളെ കാണാതായി.കല്ലാര്‍ ചെരുവിള പുത്തന്‍ വീട്ടില്‍ സുരേന്ദ്രനെ(കൊച്ചുകുട്ടന് 38)യാണ് കാണാതായത്.ജീപ്പ് ഡ്രൈവര്‍ സുരേന്ദ്രനും സുഹൃത്തായ കല്ലാര്‍ സ്വദേശി പുത്തന്‍ പുരയക്കല്‍ അനീഷും തൂക്കു പാലത്തുനിന്നും നെടുങ്കണ്ടത്തേക്കുള്ള യാത്രക്കിടയില്‍ ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.കല്ലാര്‍ പാലത്തിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയിലാണ് പുഴയിലേക്ക് മറിഞ്ഞത് അനീഷ് വാഹനത്തില്‍ നിന്നും ചാടി രക്ഷപെട്ടു പരിക്കുകളോടെ ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ടാറിംഗ് പണിക്ക് ഉപയോഗിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരാണ് 2 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഒഴുകിപ്പോയ ജീപ്പ് കരയ്ക്കടുപ്പിച്ചത്. കട്ടപ്പനയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി സുരേന്ദ്രനു വേണ്ടിയുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: