അടിമാലി: അനധികൃത മദ്യവില്പന യുവാവ് അറസ്റ്റില്‍. കുരിശുപാറ ചേമ്പുകാട്ടില് സാബു(കോട്ടര്സാബു) വിനെയാണ് അടിമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ കെപി സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുരിശുപാറ സാംസ്കാരിക നിലയത്തിന് സമീപം മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വില്പനക്കായി സൂക്ഷിച്ചിരുന്ന 2.8 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. ഇയാളെ അടിമാലി കോടതിയില്‍ ഹാജരാക്കി. എംവി സലിം, സിപി റെനി, കെഎസ് അസീസ്, കെഎസ് മീരാന്‍ എന്നിവരാണ് എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: