കൊച്ചി: ചെക്ക് മോഷ്ടിച്ച് 2,35 ലക്ഷം തട്ടിയ മുന്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രഞ്ജിത്തിനെ കോടതി റിമാന്റ്് ചെയ്തു. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള സിപിഐ നേതാവിന്റെ ശ്രമം വിവാദമാകുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ 36 ലക്ഷം രൂപ തട്ടിയെടുത്തതായി മുംബൈ താനെ പോലീസില്‍ കേസ് നിലവിലുണ്ട്. ആലപ്പുഴ പെരുങ്ങളം മുക്കണ്ണച്ചിറയില്‍ രഞ്ജിത്ത് തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതോടെ രണ്ട്മാസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൊച്ചിന്‍ റിഫൈനറിയിലെ എഞ്ചിനീയറായ അരുണ്‍ കപൂറിന് വേണ്ടി ഒരു മാസം ഇയാള്‍ ടാക്‌സി ഓടിച്ചിരുന്നു. ഈ സമയത്ത് തട്ടിയെടുത്ത ചെക്ക് ഉപയോഗിച്ചാണ് കടവന്ത്ര ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് പണം തട്ടിയത്. കടവന്ത്ര ബാങ്കില്‍ കപൂറിനെ പരിചയപ്പെടുത്തിയത് ഇയാള്‍തന്നെയാണ്. അത് കൊണ്ട്തന്നെ കള്ളയൊപ്പിട്ട ചെക്ക് മാറുന്നതിന് ബാങ്ക്കാര്‍ക്ക് സംശയം തോന്നിയില്ല. തന്റെ വനിത സൂഹൃത്തിന്റെ ഫോട്ടോയില്‍ മാറ്റം വരുത്തി ജമില എന്ന കള്ളപേരില്‍ തിരിച്ചറിയല്‍ രേഖയുണ്ടാക്കി തുടങ്ങിയ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ഈ സ്ത്രീയും ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനെത്തിയിരുന്നു.
ഒളിവില്‍ പോയ ഇവര്‍ ദമ്പതികളേപോലെ വിവിധ സ്ഥലങ്ങളില്‍ മാറിമാറിതാമസിച്ച് വരവേയാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. യുവതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ട്രാവല്‍ ഏജന്‍സി നടത്തി 11 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 36 ലക്ഷം പറ്റിച്ച പ്രതിക്കെതിരെയുള്ള കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചതിന് ഇടനിലക്കാരിയായി വര്‍ത്തിച്ച സിപിഐ മഹിളാ നേതാവാണ് യുവതിയെ ഒളിപ്പിച്ചതെന്ന് ആരോപണം ഉയരുന്നു. ഈ കേസ് ഒത്തു തീര്‍പ്പാക്കിയതും ഉദ്യോഗാര്‍ത്ഥികളെ വീണ്ടും പറ്റിച്ച് കൊണ്ടായിരുന്നു. സെന്റിന് 10000 രൂപ പോലും വിലവരാത്ത 33 സെന്റ് സ്ഥലം സെന്റിന് ഒരു ലക്ഷം രൂപയിലധികം വില ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ ഒത്ത് തീര്‍പ്പ് നടത്തിച്ചത് ഈ വനിതാ നേതാവാണ്.
















