തൊടുപുഴ: കാവ്യരംഗത്ത് വ്യത്യസ്തമായ ഇടമൊരുക്കി മുന്നോട്ട് പോകുകയാണ് സുകുമാര്‍ അരിക്കുഴ. അരിക്കുഴ കല്ലമ്പിള്ളി വീട്ടില്‍ സുകുമാര്‍ സുകുമാര്‍ അരിക്കുഴ ജില്ലയിലെ കാവ്യസദസ്സുകളിലെ സജ്ജീവ സാന്നിധ്യമാണ്. ജില്ലാ സഹകരണ ബാങ്കില്‍ എക്സിക്യൂട്ടീവ് ഓഫീസറായി വിരമിച്ച ഇദ്ദേഹം നാല് കവിത സമാഹരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പാരമ്പര്യമായ കാവ്യപരിസരത്തുനിന്ന് വേറിട്ട,് ഒറ്റയാനായി തുടരാനാണ് ഈ കവിക്ക് താല്പര്യം. സമകാലിക ലോകത്തെ അടയാളപ്പെടുത്താനും കാലഘട്ടത്തിന്റെ ചുഴികളെ കരുതിയിരിക്കാനും ഇദ്ദേഹത്തിന്റെ കവിതകള്‍ വായനക്കാരനോട് ആഹ്വാനം ചെയ്യുന്നു. സുകുമാര്‍ അരിക്കുഴയുടെ കവിതകള്‍ ആയിരുന്നു ആദ്യ സമാഹാരം. തുടര്‍ന്ന് ക്യാപ്സ്യൂള്‍ കവിതകള്‍, അരിക്കുഴ കവിതകള്‍ എന്നീ സമാഹാരങ്ങളും പുറത്തിറക്കി. അടുത്തിടെ പ്രസിദ്ധീകരിച്ച സമാഹാരമാണ് കുത്തുവാക്കുകളുടെ കൊത്തുപണി. 96 കവിതകളാണ് ഈ സമാഹരത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. പ്രത്യയശാസ്ത്രങ്ങള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന തകര്‍ച്ച ഈ സമാഹാരത്തില്‍ വ്യക്തമാക്കിത്തരുന്നുണ്ട്. വഴിവിട്ടുപോകുന്ന വായനയെ മുന്‍ നിര്‍ത്തിയാണ് വായന എന്ന കവിത എഴുതിയത്… ഗാന്ധിയെ വായിക്കാന്‍ മാര്‍ക്സിന്റെ കണ്ണട… എന്തൊരു വായന ശംഭോ… ശിവ: ശിവ… കാലത്തിന്റെ തേര് ചക്രങ്ങള്‍ ഉരുളുമ്പോള്‍ ചില പ്രത്യയശാസ്ത്രങ്ങള്‍ നിലം പൊത്തുന്നു. എന്നാല്‍ ഗാന്ധിസത്തിന് കാലത്തിന്റെ തേരോട്ടത്തില്‍ പരിക്കേല്‍ക്കുന്നില്ലെന്ന് ഈ കവി സാക്ഷ്യപ്പെടുത്തുന്നു. പതിറ്റാണ്ടുകളുടെ കാവ്യ സപര്യയ്ക്കിടെ ആയിരക്കണക്കിന് കവിതകള്‍ സുകുമാര്‍ അരിക്കുഴ എഴുതിയിട്ടുണ്ട്. മനസ് വിചാരിക്കുന്നിടത്ത് ശരീരം വഴങ്ങിത്തരുന്ന കാലം വരെ കാവ്യരംഗത്ത് തുടരുമെന്നാണ് സുകുമാര്‍ അരിക്കുഴ പറയുന്നത്.
ഭാരതീയ പരിസരത്ത് കിളിര്‍ത്ത് പൊങ്ങിയ കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ കരുത്തിലാണ് തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രം ജോയിന്റ് സെക്രട്ടറിയായ ഈ കവിയുടെ യാത്ര…ഭാര്യ: ശാരദ. മക്കള്‍: സാംജി,പ്രേംജി, ലിന്റ, അനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: