ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ വീട് കയറി ആക്രമണത്തില്‍ ഗൃഹനാഥന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പണ്ടാരപ്പറമ്പില്‍ അപ്പുക്കുട്ടന്, ഭാര്യ രശ്മി, അപ്പുക്കുട്ടന്റെ സഹോദരി അമ്മിണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഇവരുടെ വീട് ആക്രമിച്ച് മര്‍ദ്ദിച്ചത്. സ്വത്ത് തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് കേസ് അന്വേഷണത്തില്‍ കാര്യമായി ഇടപെടുന്നില്ല. അപ്പുക്കുട്ടനെയും ഭാര്യയെയും സഹോദരിയെയും അക്രമികള്‍ മര്‍ദ്ദിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: