ചെറുതോണി : പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി സ്വകാര്യ വ്യക്തിക്ക് നല്കുവാനുള്ള ഗ്രാമപഞ്ചായത്ത് തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു. വൈ-ഫൈ സംവിധാനം ഏറ്റവും ഫലപ്രദമായും എത്രയും വേഗം ചെലവുകുറഞ്ഞ രീതിയില്‍ നടപ്പിലാക്കുവാന്‍ രാജ്യത്ത് ബിഎസ്എന്‍എല്ലിനാണ് ഏറ്റവും എളുപ്പം. ഈ സാഹചര്യം നിലനില്‍ക്കെ വൈ ഫൈ പദ്ധതി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്വകാര്യ വ്യക്തിക്ക് നല്കിയ നടപടിയില്‍ ദുരൂഹതയുണ്ട്. ഇതിനെതിരെ ഭാരതീയ ടെലിക്കോം എംപ്ലോയിസ് യൂണിയന് (ബിഎംഎസ്) ശക്തമായി പ്രതിഷേധിച്ചു. ഇതിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ രാജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: