രാജാക്കാട് : ബൈസണ്‍വാലിക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചവര്‍ പിടിയില്‍. ആലപ്പുഴ കഞ്ഞിക്കുഴി മുഹമ്മ സ്വദേശി 5്രപസാദ്, പാണാവള്ളി സ്വദേശി അനീഷ് എന്നിവരാണ് പോലീസ് പിടിയിലായത്. ബൈസണ്‍വാലി, സൊസൈറ്റിമേട് ഉപ്പാര് തോട്ടിലാണ് കഴിഞ്ഞ ദിവസം മാലിന്യം കണ്ടെത്തിയത്. രാത്രിയില്‍ ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം കണ്ടതായി നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മാലിന്യ ടാങ്കറും പിടിച്ചെടുത്തു. സമീപത്തെ ഒരു റിസോര്‍ട്ടിലെ മാലിന്യമാണിതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: