കണ്ണൂര്‍: ജനവാസകേന്ദ്രത്തില്‍ അറവ് ശാല സ്ഥാപിക്കുന്നതിനെതിരെ മരക്കാര്‍ക്കണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറവു ശാല വിരുദ്ധ സമിതിയുടെയും, കേരള സ്റ്റേറ്റ് പട്ടികജന സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം 5 മണിക്ക് സമരപ്രഖ്യാപന കണ്വെന്ഷന് നടക്കും കണ്വെന്ഷന് ഗോത്രമഹാസഭ നേതാവ് സി.കെ.ജാനു ഉദ്ഘാടനം ചെയ്യും. ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം.ഗീതാനന്ദന്, കെപിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, ഡോ.സി.സുരേന്ദ്രനാഥ് (ജില്ലാ പരിസ്ഥിതി സമിതി), അഡ്വ.വിനോദ് പയ്യട (സമാജ്വാദി ജനപരിഷത്ത്). സി.ശശി (പൗരാവകാശ സമിതി), എം.കെ.മനോഹരന് (അഴീക്കല്‍ കപ്പല്‍ പൊളി വിരുദ്ധ സമിതി), ഉണ്ണികൃഷ്ണന് നമ്പൂതിരി (പരിസ്ഥിതി പ്രവര്ത്തകന്), സി.വി.ജസീല (പരിസ്ഥിതി പ്രവര്‍ത്തക), കെ.കുമാരദാസ് (ആദിവാസി ജനസഭ സംസ്ഥാന അധ്യക്ഷന്‍) തുടങ്ങിയവര്സംസാരിക്കും. ജനവാസകേന്ദ്രത്തിലെ അറവുശാല പദ്ധതി ഉപേക്ഷിക്കുക, പട്ടിക ജനവിഭാഗത്തിനു വേണ്ടി നിര്‍മ്മിച്ച ഭവന സമുച്ഛയം തുറന്നുകൊടുക്കുക എന്നീ ആവശ്യങ്ങള്‍ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: