മട്ടന്നൂര്‍: ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് പ്രചാര്‍ പ്രമുഖ് നടുവനാട്ടെ കെ.വി.ജിതേഷിന്റെ വീട് ബോംബെറിഞ്ഞ് തകര്‍ക്കുകയും അമ്മയെയും ജ്യേഷ്ഠന്റെ ഗര്‍ഭിണിയായ ഭാര്യയെയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികളായ മൂന്ന് സിപിഎമ്മുകാരെ അറസ്റ്റു ചെയ്തു. കോട്ടൂര്‍ഞ്ഞാല്‍ ലക്ഷം വീട് കോളനിയിലെ കെ.എം.അനൂപ് (24), കോട്ടൂര്‍ഞ്ഞാല്‍ കിളക്കത്ത് ഹൗസ് വി.കെ.ജിജോ (24), കോട്ടൂര്‍ഞ്ഞാല്‍ നടുലെക്കണ്ടിയിലെ കെ.ശിശുപാലന് (31) എന്നിവരെയാണ് കേസിന്റെ അന്വേഷണ ചാര്‍ജ്ജുള്ള മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഉത്തംദാസ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ കോടതയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. കേസില്‍ ഏഴോളം പ്രതികളാണ് ഉണ്ടായിരുന്നത്. നടുവനാട് ചാളക്കണ്ടിയിലെ വിമല്‍രാജ്, തലച്ചങ്ങാട് മുണ്ടച്ചാലിലെ റയീസ്, കോട്ടൂര്‍ഞ്ഞാല്‍ കോളനിയിലെ ആര്.ശിവശങ്കരന്, നടുവനാട്ടെ വി.രാജേഷ് എന്നിവരെ ആഗസ്ത് 11ന് പിടികൂടിയിരുന്നു. ഇവര്‍ ഇപ്പോഴും റിമാന്റിലാണ്. ആഗസ്ത് 9നായിരുന്നു ജിതേഷിന്റെ വീടിന് നേരെ പ്രതികള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ ജിതേഷിന്റെ അമ്മയ്ക്കും ജ്യേഷ്ഠന്റെ ഗര്‍ഭിണിയായ ഭാര്യക്കും പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. തുടര്‍ന്നും നിരവധി അക്രമങ്ങല്‍ നടുവനാടും പരിസര പ്രദേശങ്ങളിലും സിപിഎമ്മുകാര്‍ നടത്തിയിരുന്നു.
എന്നാല്‍ അക്രമ സംഭവങ്ങളില്‍ പ്രതികളായ സിപിഎമ്മുകാരെ മട്ടന്നൂര്‍ പോലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: