ഇടുക്കി: ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും സാമ്പത്തിക സഹകരണത്തോടെ അണക്കര 7-ാംമൈലില്‍ പൂര്‍ത്തീകരിച്ച ചക്കുപള്ളം റൂറല്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന് നടക്കും. പഞ്ചായത്തിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭവങ്ങള്‍ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും ഇടനിലക്കാരില്ലാതെ കൃഷിവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ന്യായവില ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്.പഞ്ചായത്തുവക 40 സെന്റ് സ്ഥലത്ത് 14 ഷട്ടര്‍ മുറികളും അനുബന്ധ സൗകര്യങ്ങളോടും കൂടിയാണ് മാര്‍ക്കറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വിഹിതമായി 11.25 ലക്ഷം രൂപയും ഹോര്‍ട്ടികള്‍ച്ചര്‍ വിഹിതമായി 13.75 ലക്ഷം രൂപയും ഉള്‍പ്പെടെ 25 ലക്ഷം രൂപ മുതല്‍മുടക്കിലാണ് മാര്‍ക്കറ്റ് നിര്‍മ്മിച്ചത്. മത്സ്യ-മാംസ വിപണന ശാലകള്‍, പലചരക്ക്, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്നതിനുള്ള സൗകര്യങ്ങള്‍, പച്ചക്കറികളും മറ്റും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം, കര്‍ഷകര്‍ക്ക് ആവശ്യമായ ബായോ ഇന്‍പുട്ട് സെന്റര്‍, മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാവശ്യമായ ഓഫീസ് സൗകര്യങ്ങള്‍ എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയ്ക്ക് ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് റൂറല്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് െൈവസ്പ്രസിഡന്റ് സോണിയ സുനീഷിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ആഫീസര്‍ ഷാജി എം. മണക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: