ന്യൂയോര്‍ക്ക്: ഐ.എസിന്റെ പിടിയിലായ 39 ഇന്ത്യക്കാരും സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം.കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം ഇവരെ സുരക്ഷിതരായി തിരിച്ചെത്തിരക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പാലസ്തീനിയന്‍ പ്രസിഡന്റ് മഹമൂസ് അബ്ബാസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ഐ.എസിന്റെ തടവില്‍കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ചര്‍ച്ചയായി.
ബന്ദികളെ മോചിപ്പിക്കുന്നതില്‍ സഹായമഭ്യര്‍ത്ഥിച്ച മോദിയോട് തടവുകാരുടെ വിവരങ്ങള്‍ ലഭിക്കുന്നമുറയ്‌ക്ക് ഇന്ത്യയുമായി പങ്കുവയ്‌ക്കാന്‍ തയ്യാറാണെന്ന് പാലസ്തീനിയന്‍ പ്രസിഡന്റ് വാക്കുനല്‍കി. ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്ന് പാലസ്ഥീനും സ്ഥിരീകരിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
ഒരുവര്‍ഷം മുമ്പ് കരാര്‍ ജോലികള്‍ക്കായെത്തിയ 39 ഇന്ത്യക്കാരെയാണ് ഐ.എസ് ഭീകരര്‍ മൊസൂളില്‍വെച്ച് തട്ടിയെടുത്തത്. ബന്ദികള്‍ ജീവനോടെയുണ്ടെന്ന് വിവരം ലഭിച്ചതായി ആഴ്ചകള്‍ക്ക് മുമ്പ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. ബന്ദികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച് ബന്ധുക്കളുമായി അവ പങ്കുവയ്‌ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
















