ഇടുക്കി: രാജാക്കാട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആനപ്പാറ വ്യൂപ്പോയിന്റില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി റോക്ക് ഹില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുങ്ങുന്നു. ആനപ്പാറ തദ്ദേശീയരും അല്ലാത്തതുമായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട്. സ്വകാര്യ കമ്പനിയാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ കഴിയുന്നതരത്തില്‍ റോക്ക് ഹില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ആരംഭിക്കുന്നത്. മലമുകളില്‍ നിര്‍മിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇരുപതേക്കറോളം വരുന്ന സ്ഥലത്താണ് ഓഫ് റോഡ് ഡ്രൈവിംഗ് അടക്കമുള്ള സാഹസികവും ആസ്വാദ്യകരവുമായ വിനോദങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും പദ്ധതിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: