തൊടുപുഴ: അണ്ണായിക്കണ്ണം വാഴത്തണ്ടേല് ബാബു വിധിയോട് പടപൊരുതി ജീവിതം പിടിച്ചു നിര്‍ത്താന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ജന്മന കാഴ്ച ശക്തി നഷ്ടപ്പെട്ടു… അധികം വൈകാതെ കേള്‍വിയും നഷ്ടമായി….. കാഴ്ചയും കേള്‍വിയും അടഞ്ഞെങ്കിലും ബാബു പിടിച്ചു നിന്നു. രണ്ട് തവണ കണ്ണ് മാറ്റിവച്ചു… വിധി ആ കണ്ണിന് പ്രകാശം നല്‍കിയില്ല. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ക്കിടെ സഹോദരങ്ങള്‍ പലവഴിക്ക് പിരിഞ്ഞു. ഇപ്പോള്‍ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബവും ബാബിവിനെ ആശ്രയിച്ചാണ് കഴിയുന്നത്. അണ്ണായിക്കണ്ണം ജംഗ്ഷനിലെ ഒരു പെട്ടിക്കടയിലെ വരുമാനമാണ് ബാബുവിന്റെ കുടുംബത്തെ പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. കടയിലെ വരുമാനം കൊണ്ട് മൂന്ന് മക്കളുടെ പഠനവും കേള്‍വി ശക്തിയില്ലാത്ത ഭാര്യ അംബികയുടെയും ബാബുവിന്റെയും ചികിത്സാ ചെലവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ഉദാരമതികളുടെ സഹായം ലഭിച്ചാല്‍ ഈ കുടുംബത്തെ കണ്ണീര്‍ക്കയത്തില്‍ നിന്നും ജീവിതത്തിന്റെ കരയ്ക്കെത്തിക്കാനാകും. കഴിഞ്ഞ ദിവസം ഇടവെട്ടി പഞ്ചായത്തിലെ ബിജെപിയുടെ ഹിന്ദുഐക്യവേദിയുടെയും പ്രവര്‍ത്തകര്‍ സ്വരൂപിച്ച പണം ബാബുവിന് കൈമാറി. ബാബുവിന്റെ ദയനീയത കൂടുതല്‍ പേരിലേക്ക് എത്തിച്ച് ധനസഹായമൊരുക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: