തൊടുപുഴ: കനലില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയായില്ല. കഴിഞ്ഞയാഴ്ചയാണ് തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളികള്‍ തൊണ്ടിക്കുഴ കനാലില്‍ പട്ടയംകവലയക്ക് സമീപം വന്‍തോതില്‍ മാലിന്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ മാലിന്യം നിക്ഷേപിക്കുന്ന ആളുടെ പേര് ഉള്‍പ്പെടെ എഴുതി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. ഇതിലാണ് യാതൊരുവിധ നടപടികളും ആകാത്തത്. പഞ്ചായത്ത് അധികൃതര്‍ പരാതി ആരോഗ്യ വകുപ്പിന് കൈമാറിയതായി പറയുന്നു. ഇത്രയധികം ജനങ്ങളെ ബാധിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നമായിട്ടും അധികൃതര്‍ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കുകപോലും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നു വര്‍ഷമായി ഇതേ സ്ഥലത്ത് പണിക്കിടെ മാലിന്യം കാണുവാന്‍ തുടങ്ങിയിട്ടെന്ന് തൊഴിലാളികള്‍ പറയുന്നു. മാലിന്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ ഇവിടം വൃത്തിയാക്കാതെ ഇട്ടിരിക്കുകയാണ്. ഇത് ചോദ്യം ചെയ്ത ശേഷവും മാലിന്യം ഇട്ടതായി നാട്ടുകാര്‍ പറയുന്നു. ഇത്തരം നടപടികളെ കര്‍ശനമായി തടയണമെന്നാണ് സമീപവാസികളുടേയും തൊഴിലുറപ്പ് തൊഴിലാളികളുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: