തൊടുപുഴ : തൊടുപുഴയാറിന് കുറുകെ നിര്‍മ്മിക്കുന്ന മാരിക്കലുങ്ക് – കാഞ്ഞിരമറ്റം പാലത്തിന്റെ നിര്‍മ്മാണം മന്ദഗതിയില്‍. രണ്ടര വര്‍ഷം മുമ്പാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അഞ്ച് തൂണുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം പാതിയോളം എത്തിയിട്ടുണ്ട്. ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് പാലത്തിന്റെ നിര്‍മ്മാണത്തെ ബാധിക്കുന്നതായി അധികൃതര്‍ പറയുന്നു. ഇരുവശങ്ങളിലും പാലത്തിന്റെ പണി പുരോഗമിക്കുന്നുണ്ടെങ്കിലും മധ്യഭാഗത്തെ നിര്‍മ്മാണം ഇനിയും അവശേഷിക്കുകയാണ്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടില്ല.മലങ്കരയില്‍ ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്ത പാലവും മാരിക്കലുങ്ക് പാലവും ഒരേ സമയം പണി ആരംഭിച്ചതാണെങ്കിലും ദീര്‍ഘനാളുകള്‍ ഇവിടെ പണി മുടങ്ങിയിരുന്നു. തൊഴിലാളികളുടെ എണ്ണത്തിലുള്ള കുറവും ജോലിയെ ബാധിക്കുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: