Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

പെരുവനം മഹാദേവ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 09:43 pm IST
inTravel

തൃശൂരില്‍നിന്ന് തൃപ്രയാര്‍ വഴിയില്‍ പതിനാലു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തായംകുളങ്ങര എത്തും. അവിടെ ഇറങ്ങി തെക്കോട്ട് അല്‍പ്പം നടന്നാല്‍ ഇടതുഭാഗത്തായി ഒരു മഹാക്ഷേത്രം കാണാം. പെരുവനം മഹാദേവ ക്ഷേത്രം.

പണ്ട് പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചു എന്നാണല്ലൊ ഐതിഹ്യം. അതില്‍ പ്രഥമവും പ്രധാനവുമായിരുന്നു പെരുവനം ഗ്രാമം. തപോധന്യനായിരുന്ന പൂരുമഹര്‍ഷി തപസ്സു ചെയ്തിരുന്ന വനമായിരുന്നു പൂരുവനം. അതു പിന്നീട് പെരുവനം എന്നറിയപ്പെട്ടു. ബദരീനാഥത്തിനടുത്തുള്ള ഒരു തടാകത്തില്‍ നിന്നു ലഭിച്ച ശിവലിംഗം പൂരുമഹര്‍ഷി പെരുവനത്തെ ഒരു ആലിന്‍മുകളില്‍ വെച്ചു എന്നും പിന്നീട് അത് എടുക്കാന്‍ നോക്കിയപ്പോള്‍ അവിടെ ഉറച്ചുപോയതായി കണ്ടു എന്നും വിശ്വസിക്കപ്പെടുന്നു. ആ സ്ഥാനത്തിലാണത്രെ മാടത്തിലപ്പന്റെ പ്രതിഷ്ഠ നടത്തിയത്. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീകോവിലാണ് മാടത്തിലപ്പന്റേത്. ഇരട്ടയപ്പന്‍ സ്വയംഭൂവാണ്. രണ്ടു ശിവന്മാര്‍ ചേര്‍ന്നാണ് ഇരട്ടയപ്പന്‍ ഇരുന്നരുളുന്നത്.

ഈ ക്ഷേത്രത്തിന്റെ പ്രാചീനത്വം നിര്‍ണയാതീതമാണ്. എങ്കിലും ആയിരങ്ങള്‍ പഴക്കമുള്ളതാണ് ഈ അമ്പലം എന്ന് പെരുവനം ഗ്രന്ഥവരിയില്‍നിന്നും ഐതിഹ്യങ്ങളില്‍നിന്നും അവകാശപ്പെടാം.

ഉയരം കുറഞ്ഞ ഒരു കുന്നിന്റെ നെറുകയിലാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. ആറര ഏക്കറോളമുണ്ട് മതില്‍ക്കകം. അരയാലും പേരാലും പുത്തിലഞ്ഞിയും ചെമ്പകവുമെല്ലാം ചേര്‍ന്ന് ഈ മതില്‍ക്കകത്തിന് ഒരു വന്യചാരുത നല്‍കുന്നു. കൂടാതെ പേരില്ലാമരം. പൂരുവനം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന കാനനഭംഗിയുള്ള മതില്‍ക്കകം.

പെരുവനം ഗ്രാമക്ഷേത്രമാണ് പെരുവനത്തമ്പലം. വലിയ നാലമ്പലം കടന്ന് തിരുമുറ്റത്തെത്തിയാല്‍ ആദ്യം കാണുക മാടത്തിലപ്പന്റെ ശ്രീകോവിലിലേയ്‌ക്കുള്ള പടികളാണ്. തൊട്ട് ഇടതുവശത്ത് പണ്ടത്തെ വലിയ കരിങ്കല്‍ ഭണ്ഡാരം വൈദേശികാക്രമണത്തിന്റെ നിദര്‍ശനമായി തകര്‍ന്നുകിടക്കുന്നു. അതിനടുത്ത് നമസ്‌കാര മണ്ഡപവും മണ്ഡപത്തിനുമുന്നില്‍ ഇരട്ടയപ്പന്റെ വട്ടശ്രീകോവിലും. പടിഞ്ഞാറുഭാഗത്തിരിക്കുന്ന മകളെ-മേയ്‌ക്കാവിലമ്മയെ-നോക്കിയാണ് ഇരട്ടയപ്പന്‍ ഇരിക്കുന്നത് എന്നുതോന്നും. അതേ ശ്രീകോവിലില്‍ തെക്കുദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയും ഗണപതിയും കിഴക്കോട്ടു ദര്‍ശനമായി ശ്രീപാര്‍വതി.

മാടത്തിലപ്പനും പടിഞ്ഞാട്ടാണ് ദര്‍ശനം.

ഒരുപാടു പടവുകള്‍ കയറി വേണം ശ്രീകോവിലിലെത്താന്‍. ഒരാള്‍പ്പൊക്കത്തിലധികമുള്ള വിഗ്രഹം. മാടത്തിലപ്പനെ തൊഴുതിറങ്ങിയാല്‍ നാലമ്പലത്തിന്റെ തെക്കെ അറ്റത്ത് ഐതിഹ്യങ്ങളെ സാധൂകരിക്കുംവിധം പൂരുമഹര്‍ഷിയുടെ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറ് ഗണപതി. വടക്കുഭാഗത്ത് തെക്കോട്ടു ദര്‍ശനമായി രക്തേശ്വരിയും മണികണ്ഠനും.

തിരുമുറ്റത്തിനു പുറത്തുകടന്നാല്‍ വലിയ കൂത്തമ്പലം കാണാം. അടുത്തകാലംവരെ എല്ലാക്കൊല്ലവും മിഥുനം 20 നു തുടങ്ങി ചിങ്ങം ഒന്നുവരെ ചാക്യാര്‍കൂത്തു നടന്നിരുന്ന അമ്പലമായിരുന്നു ഇത്. തൊട്ടപ്പുറത്ത് ചെറിയൊരമ്പലത്തില്‍ പയ്യിനെ ചാരിനില്‍ക്കുന്ന ഗോശാലകൃഷ്ണന്‍. വീണുകിടക്കുന്ന ഇലഞ്ഞിയിലയും പൂവുമാണ് ഈ കൃഷ്ണനു നാം കൊടുക്കേണ്ട ഇഷ്‌ടോപഹാരം.

തുടരും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.