കുടയത്തൂര്‍ : മലങ്കര ഡാമിലെ വെള്ളം ഒഴുക്കി കളഞ്ഞതോടെ ജലാശയത്തില്‍ അനേകം തുരുത്തുകള്‍ രൂപപ്പെട്ടു. ജലാശയത്തില്‍ വളരെ കുറച്ച് മാത്രമാണ് വെള്ളമുള്ളത്. ജലാശയത്തില്‍ വെള്ളം കുറഞ്ഞതോടെ പരിസരങ്ങളിലെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. പല കിണറുകളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുവാന്‍ കഴിയുന്നില്ല. ഡാമിലെ വെള്ളം താഴ്ന്നതോടെ പായലിന്റെ ശല്യം രൂക്ഷമായി. വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ പലയിടത്തും പായല്‍ കുന്നുകൂടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: