ലണ്ടന്‍: ലോകത്തേറ്റവും വേഗതയുള്ള കാര്‍ പുറത്തിറക്കി. ബഌഡ് ഹൗണ്ട് സൂപ്പര്‍ സോണിക് കാര്‍. വേഗത മണിക്കൂറില്‍ 1600 കിലോമീറ്റര്‍. ലണ്ടനില്‍ ഇന്നലെ കാര്‍ പ്രദര്‍ശനത്തിന് വച്ചു.
എട്ടു വര്‍ഷത്തെ ഗവേഷണത്തിന് ഒടുവിലാണ് കാര്‍ രൂപം കൊണ്ടത്. 135,000 കുതിരശക്തി ഊര്‍ജ്ജം ഉല്പ്പാദിപ്പിക്കാന്‍ കഴിയും.
ജറ്റും റോക്കറ്റ് എന്‍ജിനുമാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്, റോള്‍സ് റോയിസിന്റെ ഇജെ 200 ജെറ്റ് എന്‍ജിനും ജാഗ്വാറിന്റെ വി 8 എന്‍ജിനും. ഫോര്‍മുല വണ്‍ കാറോട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാറുകളുടെ ഏഴിരട്ടി ശക്തിയാണ് സൂപ്പര്‍സോണിക് കാറിന്. ഡ്രൈവര്‍ ഇരിക്കുന്ന കോക്പിറ്റ് വളരെ വലുതാണ്. കാര്‍ബണ്‍ ഫൈബറാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.
55 സെക്കന്റുകള്‍ കൊണ്ട് 1609 കിലോമീറ്റര്‍ വേഗതയാര്‍ജിക്കും. മൂന്നു ബ്രേക്കുകളാണ്. ഏഴ് അഗ്‌നിശമന സംവിധാനങ്ങളുണ്ട്. 500 സെന്‍സറുകളും. പ്രത്യേകതരം പെട്രോളാണ് ഉപയോഗിക്കുന്നത്. വില എത്രയാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
















