ശ്രീനഗര്‍: നമാസ് സമയത്ത് പാക് പതാക ഉയര്‍ത്തിയത് ശ്രീനഗറില്‍ സംഘര്‍ഷത്തിന് ഇടയാക്കി. തലസ്ഥാനത്തെ ഈദ്ഗാഹിലാണ് സംഭവം.
പാക് പാതക ഉയര്‍ത്തിയത് ചിലര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ എത്തിയത്. ഇത് കല്ലേറിലും കണ്ണീര്‍ വാതക പ്രയോഗത്തിലുമാണ് കലാശിച്ചത്. ഈദ് ദിനത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത് തടയാന്‍ വ്യാഴാഴ്ച തന്നെ ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക്, ഹുരിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഹൂറിയത്ത് നേതാവ് സെയ്ദ് ഗിലാനി, ഷബീര്‍ഷാ, നയീം അഹമ്മദ് ഖാന്‍ എന്നിവരെ വീട്ടുതടങ്കലിലാക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്റര്‍നെറ്റ് വിലക്കിയിട്ടുമുണ്ട്.
















