ന്യൂയോര്‍ക്ക്: ഭാരതത്തിലെ ആറു ലക്ഷം ഗ്രാമങ്ങളെ ബ്രോഡ്ബാന്‍ഡ് വഴി ബന്ധിപ്പിക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മാധ്യമ മേധാവികളുമായുള്ള ചര്‍ച്ചയില്‍ മോദി പറഞ്ഞു. സങ്കേതിക വിദ്യയാണ് ഇന്ന് ലോകത്തെ നയിക്കുന്നത്. അതിനാല്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം അനിവാര്യമാണ്.
ഭാരതം അവസരങ്ങളുടെ നാടാണ്, ഒപ്പം വെല്ലുവിളികളുടെ നാടും. ഭാരതത്തില്‍ നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പ്രാദേശിക ഭാഷകളും കണക്കിലെടുക്കണം.മോദി അവരോട് പറഞ്ഞു.
















