ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം പാകിസ്ഥാന്‍ യു.എന്‍ പൊതുസഭയില്‍ ഉന്നയിച്ചാല്‍ മറുപടി നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം.ന്യുയോര്‍ക്കിലേക്ക് പുറപ്പെടും മുന്‍പ് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് കശ്മീര്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ഇന്ത്യയുടെ നിലപാട് അറിയിച്ചത്.
കശ്മീരിന്റെ കാര്യത്തില്‍ യു.എന്നിന് എന്തെങ്കിലും നടപടി സ്വീകരിക്കാനാകുമോ? അങ്ങനെ വന്നാല്‍ ഇന്ത്യ അതിനോട് ഉചിതമായ രീതിയില്‍ പ്രതികരിക്കും. നടപടിയൊന്നും ഉണ്ടായില്ലെങ്കില്‍ ആരും ശ്രദ്ധിച്ചില്ലെന്നു വേണം കരുതാണെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷവും നവാസ് ഷെരീഫ് കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്‌ട്രസഭയില്‍ ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ പ്രതിഷേധമറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ഇത്തരം വേദികളില്‍ ഉന്നയിച്ചല്ല പരിഹരിക്കാന്‍ ശ്രമിക്കേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്‌കു. നവാസ് ഷെരീഫും നരേന്ദ്ര മോദിയും തമ്മില്‍ അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തുന്ന കാര്യം ഇതുവരെ പരിഗണനയിലില്ലെന്നാണ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കുന്നത്.
നിയന്ത്ര രേഖയിലെ അസ്വസ്ഥതകള്‍ കുറയ്‌ക്കുന്നതിനും സമാധാനം സൃഷ്ടിക്കുന്നതിനും ഷെരീഫ് പല മാര്‍ഗങ്ങളും മുന്നോട്ടുവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ മാസം 30ന് ഷെരീഫ് പൊതുസഭയില്‍ സംസാരിക്കുക.കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സമ്മേളനത്തിലും ഷെരീഫ് കശ്മീര്‍ പ്രശ്‌നം പൊതുസഭയില്‍ ഉന്നയിച്ചിരുന്നു. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ ശക്തമായ പ്രതിഷേധവും അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ഇത്തരം സഭകളില്‍ ഉന്നയിക്കുന്നത്.
















