Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മിനാ ദുരന്തത്തില്‍ 14 ഭാരതീയരുടെ മരണം സ്ഥിരീകരിച്ചു : മരണസംഖ്യ ഉയര്‍ന്നേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 11:38 am IST
inWorld

ന്യൂദല്‍ഹി: ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും 14 ഭാരതീയര്‍

മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ ഉദ്ധരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ആരൊക്കെയാണ് മരിച്ചതെന്ന് വ്യക്തമാകുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ദുരന്ത സ്ഥലത്ത് പ്രാദേശിക രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഇന്ത്യന്‍ വോളന്റിയര്‍മാര്‍ എത്തിയതായും മന്ത്രി പറഞ്ഞു.

സംഭവത്തെക്കുറിച്ച് സൗദി കിരീടാവകാശിയും സൗദി ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ മൊഹമ്മദ് ബിന്‍ നയിഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മിനയിലെ കാര്യങ്ങള്‍ക്ക് ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി മൊഹമ്മദ് ബിന്‍ നയിഫ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തീര്‍ഥാടനവമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ പുനപ്പരിശോധിക്കാന്‍ സൗദി രാജാവ് ഉത്തരവിട്ടിരുന്നു.

മിനയില്‍ തീര്‍ഥാടകര്‍ താമസിച്ചിരുന്ന തമ്പിന് സമീപമുളള തെരുവിലുണ്ടായ തിക്കിലും തിരക്കിലും 717 പേര്‍ മരിച്ചതായാണ് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ട്രേറ്റ് വ്യക്തമാക്കുന്നത്. 863 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിക്കും തിരക്കും ഉണ്ടാകാനുളള യഥാര്‍ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.

ഹജ്ജ് കര്‍മത്തിലെ പ്രധാന ചടങ്ങായ കല്ലേറിന് യാത്ര തിരിച്ച തീര്‍ഥാടകരാണ് ദുരന്തത്തിന് ഇരയായത്. അധികൃതര്‍ നിര്‍ദ്ദേശിച്ച സമയക്രമം പാലിക്കാതെ തീര്‍ഥാടകര്‍ നീങ്ങിയതാണ് അപകടകാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലെദ് അല്‍ ഫാലി ചൂണ്ടിക്കാട്ടി.

കൊടും ചൂടില്‍ പലരും തളര്‍ന്ന് വീഴുകയായിരുന്നെന്നും ഇതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൂടും തളര്‍ച്ചയും ദുരന്തത്തിലേക്ക് വഴിവെച്ച കാരണങ്ങളാകാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. മിനയില്‍ 1,60,000 കൂടാരങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിച്ചിരുന്നത്.

ഒന്നരലക്ഷത്തോളം ഇന്ത്യാക്കാർ അടക്കം 20 ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ്ജ് അനുഷ്ഠാനത്തിനായി സൗദിയിൽ എത്തിയിട്ടുള്ളത്. ഹജ്ജ് തീർത്ഥാടനത്തിടെ 25 വർഷത്തിനകത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തമാണ് ഇത്. 1990 ൽ പുണ്യസ്ഥലത്തേക്കുളള തുരങ്കത്തിൽ പെട്ട് 1426 പേർ മരണമടഞ്ഞിരുന്നു.

രണ്ടാഴ്ച മുമ്പാണ് മെക്കയിൽ ക്രെയിൻ തകർന്ന് 111 പേർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സൗദിക്കെതിരേ രൂക്ഷ വിമർശനം ഉയരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാകാനാകില്ലെന്ന് ഇറാൻ ഇന്നലെ പ്രതികരിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.