ന്യൂദല്‍ഹി: ഭൂമി പാട്ടത്തിന് നല്‍കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനം കൈക്കൊള്ളാനും നിതി ലയോഗില്‍ വിദഗ്ധ സമിതി രൂപീകരിച്ചു. ടി. ഹഖാണ് വിദഗ്ധ സമിതി ചെയര്‍മാന്‍. പത്തംഗ സമതിയില്‍ ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മഹാരാഷ്‌ട്ര, ആസാം, രാജസ്ഥാന്‍, മേഘാലയ, പ്രതിനിധികളുണ്ട്. ഭൂ വിഭവ വകുപ്പ് ജോയന്റ് സെക്രട്ടറി എച്ച് എസ് മീണയും അംഗമാണ്.
വിവധ സംസ്ഥാനങ്ങളിലെ കാര്‍ഷിക പാട്ട നിയമങ്ങളും ഭൂ വിനിയോഗ രീതികളും പഠിക്കുകയും പുനപരിശോധിക്കുകയുമാണ് സമിതിയുടെ ദൗത്യം. പാട്ട വ്യവസ്ഥകള്‍ ലളിതമാക്കാനും സമിതി ശുപാര്‍ശ നല്‍കും.
















