ന്യൂയോര്‍ക്ക് : സ്വാമി ദയാനന്ദ സരസ്വതിയുടെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വമിജിയില്‍ പ്രചോദിതരായ ആയിരങ്ങള്‍ക്കൊപ്പമാണ് തന്റെ മനസെന്നും ട്വിറ്ററില്‍ കുറിച്ച അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
യുഎസ് സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കില്‍ നിന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ സന്ദേശം കുറിച്ചത്. അറിവിന്റെയും ആത്മീയതയുടെയും സേവനത്തിന്റെയും ഊര്‍ജ്ജ സ്രോതസ് ആയിരുന്നു സ്വാമിജിയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രധാനമന്ത്രിയുടെ ആത്മീയ ഗുരു കൂടിയാണ് ദയാനന്ദ സരസ്വതി.
കഴിഞ്ഞ സെപ്തംബറില്‍ ഋഷികേശിലെത്തി അദ്ദേഹം സ്വാമിജിയെ കണ്ടിരുന്നു. ഇന്നലെ രാത്രിയാണ് ഋഷികേശിലെ ചിന്‍മയ ആശ്രമത്തില്‍ ദയാനന്ദ സരസ്വതി സമാധിയായത്.
















