പാറ്റ്‌ന: ബീഹാറില്‍ മൂന്നാം മുന്നണി വിജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രിയായിരിക്കും ഭരിക്കുകയെന്ന് പപ്പു യാദവ്. ആര്‍ജെഡി വിട്ട് ജനാധികാര്‍ പാര്‍ട്ടി രൂപീകരിച്ച പപ്പു യാദവ് ഉപമുഖ്യമന്ത്രി മറ്റുപിന്നാക്ക വിഭാഗക്കാരനായിരിക്കുമെന്നും പറഞ്ഞു.
പത്തരക്കോടി ജനസംഖ്യയില്‍ സംസ്ഥാനത്ത് 16.5 ശതമാനം മുസ്ലിങ്ങളാണ്. സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി, ജനാധികാര്‍ പാര്‍ട്ടി, സമരസ് സമാജ് പാര്‍ട്ടി, നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി (സാങ്മ), സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നിവ ചേര്‍ന്നാണ് മൂന്നാം മുന്നണി ഉണ്ടാക്കിയിരിക്കുന്നത്.
















